GeneralLatest NewsMollywood

ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ക്ക് മുഖത്തടിക്കുന്ന മറുപടിയുമായി രചന നാരായണ്‍കുട്ടി

കാരുണ്യമാത ഫിലിമിന്റെ ബാനറില്‍ ജസറ്റിന്‍ ജോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുകയാണ് വഴുതന’ എന്ന ഷോര്‍ട്ട്ഫിലിം. അലക്‌സ് സംവിധാനം ചെയ്ത് രചന നാരായണന്‍കുട്ടി പ്രധാനവേഷത്തിലെത്തിയ ‘വഴുതന’ പന്ത്രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു കുഞ്ഞ് ചിത്രമാണ്. സമൂഹത്തിലെ പലര്‍ക്കുമുള്ള മറുപടിയാണ് ഈ ഷോര്‍ട്ട്ഫിലിം.

തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ ജയകുമാറും രചന നാരായണന്‍കുട്ടിയും പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രം ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ക്കു മുഖത്തടിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ്.

കാരുണ്യമാത ഫിലിമിന്റെ ബാനറില്‍ ജസറ്റിന്‍ ജോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന് ആശംസകളുമായി നടന്‍ വിജയ് സേതുപതി, ശ്രീനിവാസന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button