BollywoodGeneralLatest NewsTV Shows

ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്; നടിയ്ക്കെതിരെ വിമര്‍ശനം

റൂമ ദേവിയെന്ന മത്സരാര്‍ഥിയെ പിന്തുണയ്ക്കാന്‍ എത്തിയതായിരുന്നു സൊനാക്ഷി.

രാമായണത്തെക്കുറിച്ചു ഒന്നും അറിയില്ല. ബോളിവുഡ് താര സുന്ദരിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. അമിതാഭ് ബച്ചന്‍ അവതാരകനായ ‘കോന്‍ ബനേഗാ ക്രോര്‍പതി’ പരിപാടിയില്‍ പങ്കെടുക്കവെ രാമായണം അനുസരിച്ച് ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്, എന്ന ചോദ്യത്തിനു ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്, എന്ന ചോദ്യത്തിന് സുഗ്രീവന്‍, ലക്ഷ്മണന്‍, സീത, രാമന്‍ എന്നിവയായിരുന്നു നാല് ഒപ്ഷനുകള്‍. എന്നാല്‍ ആശയക്കുഴപ്പത്തിലായ സൊനാക്ഷി ആദ്യം സീതയെന്നും രാമനെന്നും ഊഹങ്ങള്‍ പറഞ്ഞു. ഒടുവില്‍ ലൈഫ് ലൈന്‍ തിരഞ്ഞെടുക്കുകയും അതുവഴി ശരിയുത്തരം നല്‍കുകയും ചെയ്തു.

എന്നാല്‍ ഇതോടെ ട്രോളന്മാര്‍ രംഗത്തിറങ്ങുകയായിരുന്നു. രാമായണവുമായി ഏറെ ബന്ധപ്പെട്ട പേരുകളുള്ളവരാണ് സൊനാക്ഷിയുടെ കുടുംബാംഗങ്ങള്‍. ഇത് ചൂണ്ടിക്കാണിച്ചാണ് ട്രോളുകള്‍. സൊനാക്ഷിയുടെ അച്ഛന്‍-ശത്രുഘ്‌നന്‍, സഹോദരങ്ങള്‍-ലവ,കുശ, അമ്മാവന്മാര്‍-റാം,ലക്ഷ്മണ്‍,ഭരത്, വീടിന്റെ പേര് രാമായണ…ഇനി ഈ വീഡിയോ കാണൂ എന്ന പേരിലാണ് കെബിസിയുടെ വീഡിയോ പ്രചരിക്കുന്നത്.

റൂമ ദേവിയെന്ന മത്സരാര്‍ഥിയെ പിന്തുണയ്ക്കാന്‍ എത്തിയതായിരുന്നു സൊനാക്ഷി.

Tags

Related Articles

Post Your Comments


Back to top button
Close
Close