KollywoodLatest NewsMovie Gossips

ഗ്ലാമറസ് വേഷം, ലിപ് ലോക്ക് രംഗങ്ങള്‍; സായി പല്ലവി സംവിധായകര്‍ക്ക് തലവേദനയോ?

ഈ വിഷയത്തില്‍ താരത്തിന്റെ സമീപം ശരിയല്ലെന്നായിരുന്നു നാഗസൂര്യയുടെ പ്രതികരണം.

പ്രേമം എന്ന ചിത്രത്തിലേ മലര്‍ മിസായി എത്തി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം വന്‍ വിജയമായതോടെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയ സായി പല്ലവി സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മികച്ച നടിയാണ് സായ് പല്ലവിയെങ്കിലും സിനിമ പ്രവര്‍ത്തകര്‍ക്ക് താരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പുറത്തു വന്നിട്ടുണ്ട്.

ഗ്ലാമറസ് വേഷങ്ങളിലോ ലിപ് ലോക്ക് രംഗങ്ങളിലോ അഭിനയിക്കില്ലെന്ന ശക്തമായ നിലപാട് എടുത്ത സായ് പല്ലവി കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണെങ്കില്‍ കൂടിയും നിലപാടില്‍ മാറ്റമില്ലെന്നും പറഞ്ഞിരുന്നു. ലൊക്കേഷനിലെ പെരുമാറ്റം ശരിയായില്ലെന്നും താരത്തിനൊപ്പം അഭിനയിക്കാന്‍ നായകന്‍ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ താരത്തിന്റെ സമീപം ശരിയല്ലെന്നായിരുന്നു നാഗസൂര്യയുടെ പ്രതികരണം. കൂടാതെ താരത്തിനൊപ്പം പ്രമോഷണല്‍ പരിപാടിയില്‍ സഹകരിക്കില്ലെന്നും നാഗസൂര്യ പറഞ്ഞിരുന്നു. തന്റെ ഭാഗത്തെ കുഴപ്പമെന്താണെന്ന് മനസ്സിലാവാത്ത തരത്തിലായിരുന്നു സായ് പല്ലവി പെരുമാറിയതെന്നും നാഗസൂര്യ പറഞ്ഞു

shortlink

Post Your Comments


Back to top button