CinemaGeneralKollywoodLatest NewsMollywoodNEWS

കേരള ബോക്‌സോഫീസിലും സാമ്പത്തിക ലാഭമുണ്ടാക്കി കാപ്പാന്‍

സൂര്യയെ നായകനാക്കി കെ വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനാല്‍ കാപ്പാന്‍ കേരളത്തിലും വലിയ പ്രധാന്യത്തോടെയായിരുന്നു എത്തിയത്.

തമിഴ് ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം ആദ്യ ആഴ്ച കേരളത്തിലും സാമ്പത്തിക ലാഭമുണ്ടാക്കി. ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന് നാല് കോടിക്ക് അടുത്താണ് കളക്ഷന്‍ ലഭിച്ചത്. എന്നാൽ ഫോറം കേരള പുറത്ത് വിട്ട റിപ്പോർട്ടിലെ കണക്കുകളിങ്ങനെയാണ്… സെപ്റ്റംബര്‍ 20 ന് റിലീസ് ചെയ്ത കാപ്പാന്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നാല് ദിവസം കൊണ്ട് 16.24 ലക്ഷമാണ് സ്വന്തമാക്കിയത്.

ഇപ്പോഴും പതിനാറോളം ഷോ പ്രതിദിനം ചിത്രത്തിന് ഇവിടെ നിന്നും ലഭിക്കുന്നത്. തിരുവനന്തപുരം പ്ലെക്‌സിലേക്ക് വരുമ്പോള്‍ 25 ഷോ ആണ് നാലാം ദിവസം ലഭിക്കുന്നത്. അതില്‍ നിന്നുമായി 38.17 ലക്ഷമാണ് കാപ്പാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button