ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിൽ സൗബിന്റെ അച്ഛനായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു

 

സൗബിന്‍ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ. ചിത്രത്തിൽ  സൗബിന്റെ പിതാവായിട്ട് സുരാജ് വെഞ്ഞാറമൂട് എത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനിയറായിട്ടാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. നവാഗതനായ രതീഷ് പൊതുവാളാണ് സിനിമയുടെ സംവിധായകന്‍. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സയന്‍സ് ഫിക്ഷന്‍ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സാനു ജോണ്‍ വര്‍ഗീസാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവംബറിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Share
Leave a Comment