GeneralLatest NewsMollywood

നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയി; വിമര്‍ശകന് അജുവിന്റെ കിടിലം മറുപടി

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

നടനായും നിര്‍മ്മാതാവായും തിളങ്ങുന്ന താരമാണ് അജു വർഗീസ്. താരത്തിന്റെ പുതിയ ചിത്രമാണ് ‘ആദ്യ രാത്രി’. ഈ ചിത്രത്തിലെ അജു അഭിനയിച്ച വിഡിയോ ഗാനം ശ്രദ്ധേയമായതിനെത്തുടർന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച ട്രോൾ പോസ്റ്റിന് താഴെ വിമര്‍ശന കമന്റുമായി എത്തിയ ആള്‍ക്ക് താരത്തിന്റെ കിടിലം മറുപടി.

ആദ്യമായാണ് അജു അഭിനയിച്ച മുഴുനീളൻ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാകുന്നത് എന്നതായിരുന്നു ട്രോൾ. ഇതിനു താഴെ വന്ന മറുപടി ഇങ്ങനെ: ‘സിനിമ കണ്ടവർ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയെന്ന്’ റിലീസ് ചെയ്യാത്ത ചിത്രത്തെ പറ്റിയായിരുന്നു ഈ കമന്റെന്നതാണ് ഏറെ രസകരം.

‘അപ്പൊ താങ്കൾ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!’ എന്ന് ഉടൻ തന്നെ അജുവിന്റെ മറുപടിയും വന്നു. അജുവിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button