CinemaGeneralLatest NewsMollywoodNEWSTrailers

കാളിദാസ് ജയറാം ചിത്രം; ഹാപ്പി സർദാറിന്റെ ട്രെയിലർ റിലീസ് ചെയ്തു

ഗീതിക–സുധീപ് ദമ്പതികൾ കാളിദാസ് ജയറാമിന് നായകനാക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഹാപ്പി സർദാർ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും ആക്‌ഷനും കോമഡിയുമൊക്കെയായി കളർഫുൾ എന്റർടെയ്നറുമായാണ് ഇത്തവണ കാളിദാസന്റെ വരവ്.

ക്നാനായ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. പൂമരം എന്ന ചിത്രത്തിൽ അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് നായിക. പഞ്ചാബിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിരിക്കുന്നത്.

സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാർവതി, അഖില ചിപ്പി, സിതാര, രശ്മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. അച്ചിച്ചാ ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവരാണ് നിർമാണം.

shortlink

Related Articles

Post Your Comments


Back to top button