CinemaGeneralLatest NewsMollywoodNEWS

‘ദുല്‍ഖര്‍ കേള്‍ക്കണ്ട’; പൊട്ടി ചിരിപ്പിച്ച് മമ്മൂട്ടിയുടെ ആദ്യ ഫേസ്ബുക്ക് ലൈവ്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗാനഗന്ധര്‍വ്വൻ’. രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രചരണാര്‍ഥം രമേശ് പിഷാരടിക്കൊപ്പം മമ്മൂട്ടി നടത്തിയ ഫേസ്ബുക്ക് ലൈവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്.

ലൈവില്‍ ഒരു ആരാധകന്റെ ലൈവ് കമന്റ് ഇപ്രകാരമായിരുന്നു. ‘മമ്മൂക്കയെ കണ്ടിട്ട് ദുല്‍ഖറിന്റെ അനിയനെപ്പോലെ തോന്നുന്നു’. ഈ കമന്റ് കണ്ട രമേശ് പിഷാരടി അത് ഉറക്കെ വായിക്കുന്നു, തുടര്‍ന്ന് ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ മറുപടി, ‘ദുല്‍ഖര്‍ കേള്‍ക്കണ്ട’. ആദ്യമായാണ് മമ്മൂട്ടി ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കുന്നത്.

ഗാനമേളയില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന ‘കലാസദന്‍ ഉല്ലാസ്’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button