CinemaGeneralLatest NewsMollywoodNEWS

ഗാനഗന്ധര്‍വ്വനിലെ ‘ആളും കോളും’ എന്നു തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടിയുടെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. സെപ്റ്റംബര്‍ 27നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനമായ ‘ആളും കോളും’ എന്നു തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

പക് ദേവിന്റെ സംഗീതത്തില്‍ കെഎസ് ഹരിശങ്കറും ജീനു നസീറും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പക്ക എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button