CinemaGeneralKollywoodLatest NewsNEWS

തൃഷയുടെ സര്‍വൈവല്‍ ത്രില്ലർ ചിത്രം ‘പരമപഥം വിളയാട്ടിലെ’ പ്രൊമോ ഗാനം പുറത്തിറങ്ങി

സൂപ്പര്‍ ഹിറ്റ് ചിത്രം 96 ന്‍റെ വമ്പന്‍ വിജത്തിന് ശേഷം തൃഷ നായികയായി എത്തുന്ന ചിത്രമാണ് പരമപഥം വിളയാട്ട്. ചിത്രത്തിലെ ഒരു പ്രൊമോ ഗാനം റിലീസ് ചെയ്തു. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. 24 അവേഴ്സ് പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഎൽ അഴകപ്പൻ, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button