CinemaGeneralLatest NewsMollywoodNEWS

അസുരനിലെ പുതിയ ലിറിക്കല്‍ വിഡിയോ ഗാനം പുറത്തിറങ്ങി

ധനുഷിനെയും മഞ്ജു വാരിയറെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിരാമൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അസുരൻ’. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വിഡിയോ ഗാനം റിലീസ് ചെയ്തു. ‘യെൻ മിനുക്കി…’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏക്നാഥ് ആണ്. ജി.വി പ്രകാശ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് തേജയ് അരുണാചലവും ചിൻമയിയും ചേർന്നാണ്. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. തലൈവാസല്‍ വിജയ്, പശുപതി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 4-ന് ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button