CinemaGeneralLatest NewsMollywoodNEWS

എന്തുകൊണ്ടാണ് കേരളം ഇതുവരെ ‘മോഡിഫൈഡ്’ ആവാത്തത് ; കിടിലൻ മറുപടിയുമായി ജോൺ എബ്രഹാം

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ് പാതി മലയാളി കൂടിയായ ബോളിവുഡ് നടൻ ജോൺ എബ്രഹാം. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ ബൈക്ക്‌സിന്റെ മുംബൈയിലെ പ്രകാശന വേദിയിലാണ് ജോണ്‍ ഈ കാര്യം സംസാരിച്ചത്.

‘കേരളം എന്തുകൊണ്ടാണ് ഇതുവരെ ‘മോഡിഫൈഡ്’ ആവാത്തത്? മറ്റിടങ്ങളില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നതരാക്കുന്നത് എന്ത്?’. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ എന്തുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ ശക്തരാകാൻ സാധിക്കാത്തത് എന്നതായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍ ആയ നമ്രത സക്കറിയയുടെ ചോദ്യം. ഇതിന് ജോൺ എബ്രഹാം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.’

ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴത്തെ കാഴ്ചകളും ജോൺ പങ്കുവെച്ചു. ‘ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകൾ കേരളത്തിന്റെ തെരുവോരങ്ങളിൽ ധാരാളം കണ്ടിരുന്നു, അദ്ദേഹത്തിനായി അനുശോചനം അറിയിച്ചവരാണ് കേരളീയർ. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്.‘- ജോൺ എബ്രഹാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button