BollywoodGeneralLatest News

നടന്റെ പിറന്നാള്‍; രഹസ്യ അവധി ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രം പങ്കുവച്ച്‌ കാമുകി

ആദ്യമായാണ് കെനിയന്‍ അവധിക്കിടെയുള്ള രണ്‍ബിറിന്റെ ഒരു ചിത്രം പുറത്തുവരുന്നത്.

ആരാധകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂര്‍. താരത്തിന്റെ 37-ാം ജന്മദിനമാണ് ഇന്ന്‌.ഈ പിറന്നാള്‍ ദിനത്തില്‍ നടിയും രണ്‍ബിറിന്റെ കാമുകിയുമായ ആലിയ ഭട്ട് താരത്തിന് നേര്‍ന്ന പിറന്നാള്‍ ആശംസ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇരുവരും ഒന്നിച്ച്‌ നടത്തിയ കെനിയന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ കാമുകന് ആശംസ കുറിച്ചത്.

കറുത്ത ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രത്തില്‍ കൈയ്യില്‍ ബൈനോക്കുലര്‍ പിടിച്ചാണ് രണ്‍ബിറിന്റെ നില്‍പ്. ചിത്രം പങ്കുവച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ഒന്‍പത് ലക്ഷത്തിലധികം ലൈക്കുകളാണ് നേടിയത്. ആദ്യമായാണ് കെനിയന്‍ അവധിക്കിടെയുള്ള രണ്‍ബിറിന്റെ ഒരു ചിത്രം പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments


Back to top button