CinemaGeneralKollywoodLatest NewsNEWS

കരിയറിലെ വെല്ലുവിളി നിറഞ്ഞ ചിത്രം ; ഡോക്ടർ ഭഭ്രയായി അമലപോൾ

നിരവധി വിമർശനങ്ങളുമായി എത്തിയ ആടൈയ്ക്ക് ശേഷം ഒരു മുഴുനീള ഫൊറൻസിക് ക്രൈംത്രില്ലറുമായി എത്തുകയാണ് അമല പോൾ. കഡാവർ എന്നാണ് ചിത്രത്തിന്റെ പേര്. ഫൊറൻസിക് അധ്യാപകനും മുൻ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ ഉത്തമന്റെ ഒരു സർജന്റെ ഓർമ കുറിപ്പുകൾ എന്ന പുസ്തകമാണ് ചിത്രത്തിലേയ്ക്ക് വഴിത്തിരിവായത്. ഫോറൻസിക് സർജനായ ഡോക്ടർ ഭഭ്ര എന്ന കഥാപാത്രമയാണ് താരം എത്തുന്നത്. നവാഗതനായ അനൂപ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിളളയാണ് ചിത്രത്തിന്റെ തിരക്കഥകൃത്ത്. അഞ്ച് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് അമലാ ഹോം പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button