GeneralLatest NewsMollywood

മോഹന്‍ലാലിനെക്കുറിച്ച്‌ അന്ന് ഐ.വി.ശശി പ്രവചിച്ചു!

ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍.

മലയാള സിനിമയില്‍ താര രാജാവായി തിളങ്ങുന്നതാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയ ചിത്രങ്ങളുടെ പിന്നില്‍ ഐവി ശശി എന്ന സംവിധായകനുണ്ടായിരുന്നു, ഐ.വി ശശി പ്രതീക്ഷിക്കുന്നതിന് അപ്പുറമാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ മോഹന്‍ലാല്‍ കാഴ്ച വെച്ചിട്ടുള്ള പ്രകടനങ്ങള്‍

ലാലിന്റെ അഭിനയം തന്റെ നിര്‍ദ്ദേശങ്ങളേക്കാള്‍ മികച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്ന ഐ.വി ശശി മോഹന്‍ലാല്‍ ഒരിക്കല്‍ സംവിധായകനാകുമെന്നാണ് പ്രവചിച്ചിരുന്നു. ഇപ്പോള്‍ അത് സത്യമാകുകയാണ്.

ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. ആദ്യത്തെ 70 എം എം ചിത്രം, തീഡ്രി ചിത്രം, സിനിമാസ്‌കോപ്പ് ചിത്രം എന്നിവ സമ്മാനിച്ച ജിജോയാണ് ബറോസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button