GeneralLatest NewsTV Shows

അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്തു!!

മഞ്ജുവിന്റെ പരാതിയിൽ രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പത്രോസ്. സ്വകാര്യ ചാനലിലെ ഫാമിലി റിയാലിറ്റി ഷോയിൽ കൂടി എത്തുകയും തുടർന്ന് മറിമായം സീരിയലിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത മഞ്ജു ബിഗ്‌ സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധേയ വേഷത്തിലാണ് താരം എത്തിയത്.

മഞ്ജുവിന്റെ ചില ചിത്രങ്ങൾ മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. ഇതിനെതിരെ മഞ്ജു സൈബർ സെല്ലിൽ പരാതി നൽകി. ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയിൽ പൊലീസ് നടപടി എടുത്തിരിക്കുകയാണ്. മഞ്ജുവിന്റെ പരാതിയിൽ രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button