CinemaGeneralLatest NewsMollywoodNEWS

രാജകീയ എന്‍ട്രിയുമായി മമ്മൂട്ടി ; മാമാങ്കത്തിന്റെ ടീസര്‍ ഒരു ദിവസം കൊണ്ട് കണ്ടത് മില്യൺ ആളുകള്‍

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പത്ത് മണിക്കൂർ പിന്നിട്ടപ്പോൾ 1. 73 മില്യൺ ആളുകളാണ് യൂട്യൂബിൽ കണ്ടിരിക്കുന്നത്. കേരളത്തിലെ യുദ്ധവീരന്മാരുടെപോരാട്ട വീര്യം അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ ടീസർ ആരാധകരിൽ ആകാംഷയുണർത്തുന്നു. ടീസറിലെ ഡയലോഗും അവതരണവുമെല്ലാം സിനിമയുടെ മികവിനെ വിലയിരുത്തുന്നതാണ്. ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും നിറഞ്ഞ് നില്‍ക്കുന്ന ടീസറിൽ മമ്മൂട്ടിയുടെ രാജകീയ എന്‍ട്രിയാണ് കാണിച്ചിരിക്കുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം എം. പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button