CinemaGeneralLatest NewsMollywoodNEWS

‘ധമാക്ക’ യുടെ ഷെഡ്യൂൾ പട്ടായയിൽ പൂർത്തിയായി; നവംബർ‍ 15ന് റിലീസെന്ന് ഒമർ ലുലു

ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ പാക്കപ്പ് ഷെഡ്യൂൾ പട്ടായയിൽ പൂർത്തിയായി. നവംബര്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ  ഒരു വീഡിയോ    ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് ഒമർ ഈ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഒരു കളർഫുൾ കോമഡി ചിത്രമാവും ധമാക്കയെന്നാണ് ഒമർലുലു പറയുന്നത്. അരുണും നിക്കിഗിൽ റാണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button