CinemaGeneralLatest NewsNEWS

‘രവിവര്‍മ്മ വരച്ച ചിത്രം പോലെ’ ; മഞ്ജു വാര്യറുടെ പുതിയ ചിത്രത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാർ മഞ്ജു വാര്യറുടെ പുതിയ  ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. ചിത്രത്തിന് ജാക്ക് ആന്‍ഡ് ജില്ലിലെ ലുക്കെന്നായിരുന്നു താരം കുറിച്ചത്. ചിത്രത്തിന് നിരവധി പേരാണ് കമന്റ്കൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും സുന്ദരിയായിരുന്നോ താരമെന്ന അത്ഭുതമായിരുന്നു ചിലര്‍ക്ക്. മറ്റ് ചിലരാവട്ടെ രവിവര്‍മ്മ വരച്ച ചിത്രം പോലെയാണെന്നായിരുന്നു പറഞ്ഞത്.ഈ ചിത്രം കണ്ട് അസൂയ തോന്നുന്നുവെന്ന് പറഞ്ഞവരും കുറവല്ല. അസൂയ തോന്നുന്ന തരത്തിലുള്ള വളര്‍ച്ചയാണ് മഞ്ജുവിന്റയെ എന്നും പറഞ്ഞ് എത്തിയവരും ഉണ്ട്.

 

 

View this post on Instagram

 

#JACKNJILL #jacknjill #santoshsivan Clicked by : @bijith_dharmadam

A post shared by Manju Warrier (@manju.warrier) on

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്ലി. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ മഞ്ജു വാര്യറും എത്തുന്നുണ്ട്. കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button