CinemaGeneralLatest NewsMollywoodNEWS

വൈറസിനെ തേടി മറ്റൊരും നേട്ടം കൂടി ; അണിയറ പ്രവർത്തകരോടൊപ്പം സന്തോഷം പങ്കുവെച്ച് ആഷിഖ്  അബു

ആഷിഖ് അബുവിന്റയെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് വൈറസ്.
കേരളം ഏറെ ഭീതിയോടെ നേരിടേണ്ടി വന്ന നിപ്പ വൈറസിനെ പ്രമേയമാക്കി കൊണ്ടാണ് ആഷിഖ് ചിത്രം ഒരുക്കിയത്. മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം തന്നെ അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത ചിത്രം മറ്റൊരു നേട്ടം കൂടി നേടിയെടുത്തിരിക്കുകയാണ്.

മുംബൈയിൽ നടന്ന ജാഗരൺ ചലച്ചിത്ര മേളയിൽ മികച്ച സിനിമയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചർ ഫിലിമിനുളള പുരസ്കാരമാണ് വൈറസിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകൻ ആഷിഖ് അബു, മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ക്കൊപ്പം സംവിധായിക റിമാ ദാസ് നില്‍ക്കുന്ന ചിത്രത്തിനോടൊപ്പമാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button