CinemaGeneralLatest NewsMollywoodNEWS

മാമാങ്കത്തിലെ ഉണ്ണിമായയ്ക്ക് ജന്മദിനാശംസകളുമായി അണിയറപ്രവര്‍ത്തകർ

സ്‌പോര്‍ട്‌സ് താരം പ്രാചി ടെഹ്‌ലാനാണ് ഉണ്ണിമായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമാങ്കം. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകർ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ഉണ്ണിമായ എന്ന കഥാപാത്രമായി സ്‌പോര്‍ട്‌സ് താരം പ്രാചി ടെഹ്‌ലാനാണ് അഭിനയിക്കുന്നത്. താരത്തിന്റെ  ജന്മദിനം കൂടിയായ ഇന്ന് ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകർ പുറത്തുവിട്ടിരിക്കുന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറങ്ങും.  മനോജ് പിള്ളയാണ് ഛായാഗ്രഹണം.  ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button