GeneralKollywoodLatest News

മഞ്ഞച്ചരടും പൂമാലയും അണിഞ്ഞ് മഞ്ജു വാര്യര്‍; വിവാഹ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

'വൈക്ക' എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് അസുരന്‍.

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമാണ് അസുരന്‍. ധനുഷ് നായകനായി എത്തുന്ന ഈ ചിത്രം വെള്ളിയാഴ്ച തീയെറ്ററില്‍ എത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിവാഹചിത്രം പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും വാരണമാല്യവും അണിഞ്ഞ് ധനുഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്. പക്കാ തമിഴ്‌പെണ്‍കുട്ടിയായാണ് മഞ്ജുവിന്റെ നില്‍പ്പ്. ഒരു ദിവസം മാത്രം എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മഞ്ജുവിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. പഴയ മഞ്ജുവിനെയാണ് ചിത്രത്തില്‍ കാണുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രം.

‘വൈക്ക’ എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് അസുരന്‍.

https://www.facebook.com/theManjuWarrier/posts/1127397080801285

shortlink

Related Articles

Post Your Comments


Back to top button