CinemaGeneralLatest NewsNEWSTollywood

റാണയുടെ പുതിയ ചത്രം കണ്ട് അമ്പരന്ന് ആരാധകര്‍

പരസ്യത്തേക്കാളേറെ ആരാധകര്‍ ശ്രദ്ധിച്ചത് റാണയുടെ പുതിയ ലുക്കാണ്

ബാഹുബലിയിലെ പള്‍വാള്‍ ദേവനായെത്തി ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് റാണാ ദഗുബാട്ടി. കഴിഞ്ഞ ദിവസം തന്റയെ ഇന്‍സ്റ്റഗ്രമില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റ് റാണാ ഷെയർ ചെയ്തിരുന്നു. എന്നാല്‍ പരസ്യത്തേക്കാളേറെ ആരാധകര്‍ ശ്രദ്ധിച്ചത് റാണയുടെ പുതിയ ലുക്കാണ്.

 

ചിത്രം കണ്ട ആരാധകർ പറയുന്നത് റാണ ഏറെ ക്ഷീണിതനാണെന്നാണ്. റാണയുടെ ആരോഗ്യം സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ സിനിമാലോകത്ത് പ്രചരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ രോഗവിവരങ്ങള്‍ തിരക്കിയാണ് പലരും കമന്റുകളിട്ടിരിക്കുന്നത്.

വൃക്കരോഗത്തിന് റാണ ചികിത്സ തേടാന്‍ ഒരുങ്ങുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇതിനായി റാണാ അമേരിക്കയിലേക്ക് പോകുകയാണെന്നും തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത് . എന്നാല്‍ ഇതെല്ലാം വ്യാജവാര്‍ത്തയാണെന്ന് റാണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button