CinemaGeneralLatest NewsNEWSTollywood

‘സെ​യ്റ ന​ര​സിം​ഹ റെ​ഡ്ഡി’ കാണാൻ കൂട്ടത്തോടെ തിയറ്ററിൽ പോയ പോ​ലീ​സുകാർക്ക് സസ്പെൻഷൻ

അവധിക്ക് അപേക്ഷിക്കാതെയാണ് ഇവർ സിനിമ കാണൻ പോയത്

ജോ​ലി സ​മ​യ​ത്ത് കൂട്ടത്തോടെ സി​നി​മ കാ​ണാ​ൻ പോയ ഏ​ഴ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.  ചി​ര​ഞ്ജീ​വി നാ​യ​ക​നായി എത്തിയ ബ്ര​ഹ്മാ​ണ്ഡ​ ​ചിത്രം സെ​യ്റ ന​ര​സിം​ഹ റെ​ഡ്ഡിയുടെ ആ​ദ്യ ദി​വസത്തെ ​ ആ​ദ്യ ഷോ​യ്ക്കാ​ണ് ഇ​വ​ർ ഏ​ഴ് പേ​രും പോ​യ​ത്. ആ​ന്ധ്ര​പ്ര​ദേശിലാണ് സംഭവം നടന്നത്. തീ​യ​റ്റ​റി​ൽ ഇ​രി​ക്കു​ന്ന സെ​ൽ​ഫി കൂ​ട്ട​ത്തി​ലൊ​രാ​ൾ പകർത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ആ​ന്ധ്ര​പ്ര​ദേശിലെ വ്യ​ത്യ​സ്ത പോ​ലീ​സ് സ്റ്റേ​ഷ​നുകളിൽ ജോലി ചെയ്യുന്ന ഇ​വ​ർ ഏ​ഴ് പേ​രും അവധിക്ക് അപേക്ഷിക്കാതെയാണ് സിനിമ കാണൻ പോയത്. ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് പോ​ലീ​സ് സേ​ന​യി​ൽ വ​ള​രെ​യ​ധി​കം തി​ര​ക്കു​ള്ള ദി​ന​മാ​യി​രു​ന്ന ഇന്നലെയാണ് സംഭവം നടക്കുന്നത്. തീയറ്ററിൽ ഇ​രി​ക്കു​ന്ന പോലീസുദ്യോഗസ്ഥരുടെ ചി​ത്രം ക​ണ്ട കു​ർ​ണൂ​ൽ എ​സ്പി കെ. ​ഫ​ക്കീ​ര​പ്പ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി​യെ​ടു​ത്ത് ഏ​ഴു​പേ​രും സി​നി​മ കാ​ണു​വാ​ൻ പോ​യ​താ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്.

shortlink

Post Your Comments


Back to top button