CinemaGeneralLatest NewsMollywoodNEWSSongs

ജാക്ക് ഡാനിയല്‍ ചിത്രത്തിന്റയെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഹരിചരനും പവിത്ര മേനോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്

ദിലീപും അര്‍ജുനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയിലെ ‘ഈ വഴി…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ന് വൈകിട്ട് 5 മണിയ്ക്കാണ് ഗാനം റിലീസ് ചെയ്യുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പര്‍ന്നിരിക്കുന്ന ഗാനം ഹരിചരനും പവിത്ര മേനോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഞാന്‍ പ്രകാശൻ എന്ന ചിത്രത്തിലൂടെ എത്തിയ അഞ്ജു കുര്യനാണ് ജാക്ക് ഡാനിയലിൽ ദിലീപിന്റെ നായികയായി എത്തുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശിവകുമാര്‍ വിജയനാണ്.

shortlink

Related Articles

Post Your Comments


Back to top button