CinemaGeneralLatest NewsMollywoodNEWS

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; ജല്ലിക്കട്ടിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം ഒന്നര മണിക്കൂര്‍

ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

മലയാള സിനിമാ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കട്ടി’ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 31 മിനിറ്റ് ദൈര്‍ഘ്യംമുള്ള ഈ ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോൻ , അബ്ദുസമദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മൂവായിരത്തോളം എക്‌സ്ട്ര അഭിനേതാക്കളും ചില രംഗങ്ങളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button