CinemaGeneralLatest NewsMollywoodNEWS

‘ ട്രാന്‍സ്’ ചിത്രത്തിന്റയെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഫഹദിനൊപ്പം നസ്രിയും വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ട്രാന്‍സ്’. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയും വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റയെ ശബ്ദമിശ്രണം. ഡിസംബര്‍ 20-ന് ചിത്രം തിയ്യറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button