BollywoodGeneralLatest NewsMovie Gossips

താര പ്രണയം പിരിയാന്‍ കാരണം സ്വകാര്യ ചുംബന വീഡിയോ പുറത്തായത്!!

ഷാഹിദുമായുള്ള കൂടിക്കാഴ്ചകൾ എനിക്കിഷ്ടമാണ്. കാരണം എനിക്ക് ഞാനായി ഇരിക്കാൻ സാധിക്കും

ഒരു കാലത്ത് ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരജോഡികളായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ ഇരുവരും ഗോസിപ്പ് കോലങ്ങളുടെ ഇഷ്ട ചങ്ങാതിമാരേ. കരീനയും ഷാഹിദും പ്രണയത്തില്‍ ആണെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കി. കരീന തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ യാതൊരു മടിയും കാണിച്ചില്ല . ഇവർ പ്രണയത്തിലാകുമ്പോൾ ഷാഹിദ് വെറും 23 വയസുള്ള തുടക്കക്കാരൻ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

” ഞങ്ങളുടെ ബന്ധത്തിന് ഒരു പേര് നൽകുന്നത് വളരെ നേരത്തെയായിപ്പോയി . പക്ഷെ ഒരുപാട് കാലം മുൻപോട്ട് പോകേണ്ട ഒരു സൗഹൃദമാണ് ഞങ്ങള്കിടയിലെന്നു പറയാൻ തനിക്ക് സാധിക്കും” ഈ ഗോസിപ്പുകളെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ കരീന പറഞ്ഞു.

”ഏത് പാതിരാത്രിയിലും എനിക്ക് വിളിച്ച സംസാരിക്കാവുന്ന ആളിന് ഷാഹിദ് . നിങ്ങൾക്കറിയാമോ രാത്രി 12 ആയാലും എനിക്ക് അദ്ദേഹത്തെ വിളിച്ച് കാര്യം അറിയിക്കാം. ഇന്നെനിക്കൊരു മോശം ദിവസമായിരുന്നു , മോശം രംഗം ചെയ്യേണ്ടി വന്നു എന്നൊക്കെ പങ്കു വെയ്ക്കാം . കാരണം അദ്ദേഹമൊരു നടനായത് കൊണ്ട് എന്നെ കൃത്യമായ് മനസിലാകും.”

എനിക്കൊപ്പം അഭനയിച്ച മാറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് ഷാഹിദ് ഒരു കോളേജ് സ്റ്റുടെന്റ് പോലെയാണ് . അദ്ദേഹത്തിന് 23 വയസ് ആണ് , മറ്റു സുഹൃത്തുക്കളെക്കാൾ എനിക്കദ്ദേഹത്തോട് തുറന്നു സംസാരിക്കാൻ കഴിയും . ഷാഹിദുമായുള്ള കൂടിക്കാഴ്ചകൾ എനിക്കിഷ്ടമാണ്. കാരണം എനിക്ക് ഞാനായി ഇരിക്കാൻ സാധിക്കും ” – കരീന പറഞ്ഞിരുന്നു.

എന്നാല്‍ അധിക നാള്‍ ആകും മുന്‍പേ ഇരു താരങ്ങളും പിരിഞ്ഞു. താരങ്ങളുടെ സ്വകാര്യ ലിപ്‌ലോക്ക് വീഡിയോ ചോർന്നതോടെ സിനിമ ലോകത്ത് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കരീനയും ഷാഹിദും ഇരയായി. അങ്ങനെ പ്രണയം പാതിവഴക്ക് ഉപേക്ഷിച്ച് ഇരുവരും പിരിഞ്ഞു. ഇപ്പോൾ സിനിമാ മേഖലയില്‍ സജീവമായ ഇരുവരും അവരവരുടെ ജീവിതങ്ങളിൽ ഏറ്റവും സന്തുഷ്ടരാണ്. മിറയാണ് ഷാഹിദ് കപൂറിന്റെ ഭാര്യ.

Tags

Post Your Comments


Back to top button
Close
Close