CinemaGeneralLatest NewsMollywoodNEWS

ബോക്‌സ്ഓഫീസിലെ ഹിറ്റ് ചിത്രത്തിന് മൂന്ന് വയസ്സ് ; ഫാന്‍സ് ഷോകളുമായി ആരാധകര്‍

2016 ഒക്ടോബർ ഏഴിനായിരുന്നു ചിത്രം റിലീസ് ചെയ്‍തത്.

മലയാള സിനിമയിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറ്റു ഭാഷയിലെ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് മലയാളികള്‍ കേട്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റയെ മൂന്നാം വാര്‍ഷികത്തിന് പുലിമുരുകന്റെ പ്രത്യേക പ്രദര്‍ശനങ്ങളുമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.

2016 ഒക്ടോബർ ഏഴിനായിരുന്നു ചിത്രം റിലീസ് ചെയ്‍തത്. വരുന്ന ഏഴാം തീയ്യതി ചിത്രം മൂന്ന് വര്‍ഷം പിന്നിടുമ്പോൾ കോട്ടയത്തും ചങ്ങനാശ്ശേരിയിലുമാണ് പ്രത്യേക ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ആശയിലും ചങ്ങനാശ്ശേരി രമ്യയിലുമാണ് പ്രദര്‍ശനങ്ങള്‍. രാവിലെ ഏഴിനാവും സിനിമ പ്രദര്‍ശിപ്പിക്കുക.

shortlink

Related Articles

Post Your Comments


Back to top button