CinemaGeneralKollywoodLatest NewsNEWS

സൂര്യക്കൊപ്പം സൂരരൈ പൊട്രുവിൽ ഉര്‍വ്വശിയും

ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ചിത്രമാണ് 'സൂരരൈ പൊട്രു'

മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വ്വശി സൂര്യക്കൊപ്പം ഒരു തമിഴ് ചിത്രത്തില്‍ അഭനയിക്കുന്നു. ‘സൂരരൈ പൊട്രു’ എന്ന ചിത്രത്തിലാണ് സൂര്യക്കൊപ്പം ഉര്‍വ്വശിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘സൂരരൈ പൊട്രു’. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജി ആര്‍ ഗോപിനാഥായിട്ടാണ് സൂര്യ അഭിനയിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button