BollywoodGeneralNEWS

ഒരു എപ്പിസോഡില്‍ അമ്പരപ്പിക്കുന്ന പ്രതിഫലം കൈപ്പറ്റുന്ന സീരിയല്‍ നായിക

സരസ്വതി ചന്ദ്ര എന്നെ ടെലി സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ജെന്നിഫര്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ സിനിമ പോലെ മുന്നിലാണ് സീരിയല്‍ നായികമാര്‍, ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ഒറ്റ എപ്പിസോഡില്‍ അഭിനയിക്കുന്നതിന് ലക്ഷങ്ങള്‍ കൈപ്പറ്റുന്ന നായികമാര്‍ നിരവധിയുണ്ട് അതില്‍ ഒരാളാണ് ജെന്നിഫെര്‍ വിന്‍ഗെറ്റ്. സീരിയലിന്റെ പ്രമേയങ്ങള്‍ സിനിമയുടെ ഉള്ളടക്കം പോലെ ശക്തമായിരിക്കുന്നുവെന്നും സീരിയലുകളില്‍ സ്ഥിരം കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല ഇനി സ്ഥാനമുള്ളതെന്നും ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ നായിക ജെന്നിഫര്‍ വിന്‍ഗെറ്റ് പറയുന്നു.

ജെന്നിഫെറിന്റെ വാക്കുകള്‍

സരസ്വതി ചന്ദ്ര എന്നെ ടെലി സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ജെന്നിഫര്‍. പല ചാനലുകളിലും നിന്നും ഓഫര്‍ വരുന്നത് കൊണ്ടാണ് താന്‍ തന്റെ പ്രതിഫലം ഉയര്‍ത്തിയതെന്നു ജെന്നിഫര്‍ പറയുന്നു. പല ചാനലുകളില്‍ നിന്നും ഓഫറുകള്‍ വരുന്നത് കൊണ്ടാണ് പ്രതിഫലം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്. സിനിമയും സീരിയലും ഒരുപോലെ വികാരങ്ങള്‍ വില്‍ക്കുകയാണ്. എന്നാല്‍ മിനിസ്ക്രീന്‍ താരങ്ങള്‍ക്ക് സിനിമാ താരങ്ങളെ പോലെ ബഹുമാനം നേടുക എളുപ്പമല്ല. ഇനി സീരിയലുകളില്‍ സ്റ്റീരിയോ ടൈപ്പ് അഭിനേതാക്കള്‍ക്ക് മാത്രമല്ല സ്ഥാനം. ഉള്ളടക്കം ഏറെ പുരോഗമിച്ചിരിക്കുന്നു. എനിക്ക് ഇനിയും അഭിനയത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശക. (വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button