CinemaGeneralLatest NewsMollywoodNEWS

ഉല്ലാസ് പണം വാരുന്നു; ഗാനഗന്ധര്‍വനിലെ വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി

തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധനം ചെയ്‌ത ചിത്രമാണ് ഗാനഗന്ധര്‍വന്‍.
തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. നാളുകള്‍ക്ക് ശേഷം വീണ്ടും തനിനാടനായി മമ്മൂട്ടിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. സുരേഷ് കൃഷ്ണ, ദേവന്‍, സാജന്‍ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു രസകരമായൊരു രംഗം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. ഉല്ലാസ് പണം വാരുന്നുവെന്ന തലക്കെട്ടോടെയാണ് പിഷാരടി രംഗം ഷെയര്‍ ചെയ്തത്. സാജന്‍ പള്ളുരുത്തിയും ഈ സീനിലുണ്ട്. 15 ലക്ഷവും പിന്‍വലിക്കുന്ന ഉല്ലാസിനോട് തീര്‍ത്തും പിന്‍വലിക്കണോ, ക്ലോസിംഗിന്റെ മുറുക്കുണ്ടെന്നായിരുന്നു സാജന്‍ പറഞ്ഞത്. പുതിയ ചില ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനൊക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നല്ലതെന്നായിരുന്നു ഉല്ലാസിന്‍രെ മറുപടി. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button