CinemaGeneralLatest NewsMollywoodNEWS

കടലിനടിയില്‍ മുപ്പത് സെക്കന്റോളം വിനായകന്‍ മുങ്ങിക്കിടന്നു : കമല്‍ പറയുന്നു

വിനായകന് 30 സെക്കന്റ് വരെ പിടിച്ചു നില്‍ക്കാനാകും

വലിയ ഒരു ഇടവേളയ്ക്ക് ശേഷം കമല്‍-ജോണ്‍ പോള്‍ സഖ്യം ഒന്നിച്ച ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. ‘കവരത്തി’യുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിനയകനാണ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്, സിനിമയ്ക്ക് വേണ്ടി നീന്തല്‍ പഠിച്ചാണ് വിനായകന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയതെന്ന് തുറന്നു പറയുകയാണ് കമല്‍.

‘കടലിനടിയില്‍ ഷൂട്ട്‌ ചെയ്യുക എന്ന് പറയുന്നത് വല്ലാത്തൊരു ജോലിയാണ്. അഭിനേതാക്കളെ ദിവസങ്ങോളം കടലില്‍ നീന്താന്‍ പഠിപ്പിക്കണം. വേട്ടക്കാരനായി അഭിനയിക്കുന്ന വിനായകന് നീന്താന്‍ അറിയില്ലായിരുന്നു. പക്ഷെ ആ മനുഷ്യന്റെ ധൈര്യം അയാളെ കടലിനു അടിയിലെത്തിച്ചുവെന്നുവേണം പറയാന്‍. നല്ല തെളിച്ചമുള്ള സ്ഥലത്തെ ഷൂട്ട്‌ ചെയ്യാനാകൂ. ചിലയിടത്ത് കടലിനടിയിലെ മര്‍ദ്ദം വല്ലാതെ ഉയരും. അവിടെയും ഷൂട്ട്‌ ചെയ്യണം. വെറുതെ കടലില്‍ മുങ്ങുമ്പോള്‍ ഓക്സിജന്‍ മാസ്ക് വയ്ക്കാം. ശ്വസിക്കുകയും ചെയ്യാം. എന്നാല്‍ അഭിനയിക്കുമ്പോള്‍ മാസ്ക് ഇല്ല. ശ്വാസം പിടിച്ചു മുങ്ങിക്കിടക്കണം. അതിന്റെ വല്ലാത്ത അസ്വസ്ഥത മുഖത്ത് വരാനും പാടില്ല. പരമാവധി ശ്വാസം പിടിച്ചു നില്‍ക്കാനാകുക അന്‍പത് സെക്കന്റാണ്‌ വിനായകന് 30 സെക്കന്റ് വരെ പിടിച്ചു നില്‍ക്കാനാകും. ആ മുപ്പത് സെക്കന്റുകള്‍ വേണം ഓരോ ഷോട്ടും എടുക്കാന്‍. മുംബൈയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് വെള്ളത്തിനടിയിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button