GeneralLatest NewsMollywood

എനിക്കാരും രണ്ടു കോടി രൂപ തരാന്‍ തയ്യാറാകില്ല!! പ്രണവ് മോഹന്‍ലാല്‍

രണ്ടാമത്തെ ചിത്രത്തില്‍ തന്നെ 2 കോടി പ്രതിഫലം

അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയ ലോകത്തേയ്ക്ക് ചുവട് വച്ച താര പുത്രനാണ് പ്രണവ് മോഹന്‍ലാല്‍. അരുണ്‍ ഗോപി ഒരുക്കിയ ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രണവ് തന്റെ രണ്ടാം ചിത്രത്തിമു പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം ഗോസിപ്പുകളെക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് താരപുത്രന്‍.

‘രണ്ടാമത്തെ ചിത്രത്തില്‍ തന്നെ 2 കോടി പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു പ്രചരണം. രണ്ടു കോടി ഉണ്ടെങ്കില്‍ ഒരു സിനിമ പിടിക്കാമല്ലോ.. എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം. അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവര്‍ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ. ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല’ പ്രണവ് പറഞ്ഞു

വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് പ്രണവിന്റെ പുതിയ ചിത്രം. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്

shortlink

Related Articles

Post Your Comments


Back to top button