CinemaGeneralLatest NewsMollywoodNEWS

നകുലൻ ഗംഗയുമായി ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ: സൂപ്പര്‍ കൗണ്ടറുമായി സുരേഷ് ഗോപി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്ന സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വീണ്ടും ഒരു ഹിറ്റ് സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ്

‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ നകുലനും ഗംഗയും പ്രേക്ഷകര്‍ക്കുള്ളില്‍ ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. പ്രേക്ഷകരെ ഒരുപാട് വര്‍ഷങ്ങളുടെ ഓര്‍മ്മകളിലേക്ക് തിരികെ നടത്തി സൂപ്പര്‍ താരം സുരേഷ് ഗോപി. ദുര്‍ഗാഷ്ടമി ദിനമായ ഇന്ന് ശോഭനയക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മണിച്ചിത്രത്താഴിന്റെ ഓര്‍മ്മകള്‍ നിറച്ച് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലെത്തിയത്. നകുലൻ ഗംഗയുമായി ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ   എന്ന   സുരേഷ് ഗോപിയുടെ ഫോട്ടോ ക്യാപ്ഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്ന സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വീണ്ടും ഒരു ഹിറ്റ് സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രിയദര്‍ശന്‍- ലിസി ദമ്പതികളുടെ മകളായ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

സുരേഷ് ഗോപി ശോഭന താര ജോഡികള്‍ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘മണിച്ചിത്രത്താഴ്’, ‘ഇന്നലെ’, ‘കമ്മീഷണര്‍’ തുടങ്ങിയ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button