CinemaGeneralLatest NewsMollywoodNEWS

നിങ്ങളൊരു അത്ഭുതമാണ്; മഞ്ജുവാര്യരെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

മലയാളികളുട ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറുടെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ പച്ചൈയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് പച്ചൈയമ്മയ്ക്ക് പ്രേക്ഷകരിൽ ലഭിക്കുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യറുടെ പ്രകടനത്തെ അഭിനന്ദിച്ച് യുവതാരം ഐശ്വര്യ ലക്ഷ്മി എത്തിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.പച്ചൈയമ്മ,നിങ്ങൾ വീണ്ടും വീണ്ടും അതിശയിപ്പിച്ചുവെന്നാണ് ഐശ്വര്യ ലക്ഷ്മിയുട കമന്റ്. കൂടാത ചിത്രത്തിൽ ധനുഷിന്റെ പ്രകടനത്തെ കുറിച്ചും താരം എടുത്തു പറയുന്നുണ്ട്. ധനുഷ് ചിത്രത്തിലൂടെ കോളിവുഡിൽ ചുവട് വയ്ക്കാൻ ഒരുങ്ങു‌കയാണ് ഐശ്വര്യ ലക്ഷ്മിയും.

shortlink

Related Articles

Post Your Comments


Back to top button