CinemaGeneralHollywoodLatest NewsNEWS

ആ വേര്‍പിരിയല്‍ വല്ലാതെ തളര്‍ത്തി; വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് ആഞ്ജലീന ജോളി

9 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്

ഹോളിവുഡ് സിനിമയിലെയും ജീവിതത്തിലെയും ഹോട്ട് സ്റ്റാര്‍ കപ്പിള്‍സായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. 9 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. എന്നാൽ സന്തോഷകരമായി മുന്നേറുന്നതിനിടയിൽ 2016 ലാണ് താരദമ്പതികൾ വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇപ്പോഴിതാ ജീവിതത്തില്‍ ഏറെ വേദനിച്ച കാര്യത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആഞ്ജലീന ജോളി. ഒരു ഫ്രഞ്ച് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനം നടക്കുന്ന സമയത്ത് ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് തനിക്ക് ധാരണയില്ലായിരുന്നുവെന്നും. മാറ്റത്തിന്റയെ പാതയിലാണ് താനെന്ന കാര്യത്തെക്കുറിച്ച് മാത്രമേ അന്ന് അറിയുമായിരുന്നുള്ളൂ. തനിക്ക് തന്നെത്തന്നെ നഷ്ടമായ നാളുകളായിരുന്നു അന്നത്തേത്ത് താരം പറയുന്നു.

വല്ലാത്തൊരു അവസ്ഥയായിരുന്നു അവസ്ഥ. തന്നെക്കുറിച്ച് സ്വയം തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. പുറമേ അത് പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആകെ വല്ലാതായിരുന്നു ആ സമയത്ത്. ചില ആരോഗ്യപ്രശ്‌നങ്ങളും തന്നെ അലട്ടിയിരുന്നുവെന്നും ആഞ്ജലീന പറയുന്നു.

Tags

Post Your Comments


Back to top button
Close
Close