GeneralHollywoodLatest NewsWorld Cinemas

എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു; നടനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടി

2016ലാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞത്.

ലോകത്താകമാനം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. നടന്‍ ബ്രാഡ് പിറ്റുമായുളള വിവാഹമോചനത്തെക്കുറിച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറയുകയാണ് നടി ആഞ്ജലീന. ”അന്ന് എന്താണ് എന്റെ വിധി എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു മാറ്റത്തിന്റെ പാതയിലാണെന്നു മാത്രം അറിയാം. എന്നിലേയ്ക്ക്. എന്റെ വേരിലേയ്ക്കുള്ള മടക്കം. കാരണം എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു” -ഫ്രഞ്ച് മാസികയായ മാഡമിന് നല്‍കിയ അഭിമുഖത്തില്‍ ആഞ്ജലീന തുറന്നുപറഞ്ഞു.

”അതൊരു വല്ലാത്ത സങ്കീര്‍ണമായ നിമിഷമായിരുന്നു. എനിക്ക് എന്നെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത് പ്രകടമായിരുന്നില്ലെങ്കിലും ഞാന്‍ ഒന്നുമല്ലാതായിപ്പോയിരുന്നു അപ്പോള്‍. ചില ആരോഗ്യപ്രശ്‌നങ്ങള്‍ പോലുമുണ്ടായിരുന്നു അക്കാലത്ത്”- ആഞ്ജലീന പറഞ്ഞു.

2016ലാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞത്.

Tags

Post Your Comments


Back to top button
Close
Close