GeneralLatest NewsTV Shows

സത്യം തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുവനടി

തന്റെ പേര് മോശമാക്കാനും ശ്രദ്ധകിട്ടാന്‍ വേണ്ടിയുമാണ് ഇത്തരം ആരോപണങ്ങള്‍

തമിഴ് ബിഗ് ബോസ് റിയിലാറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി യഷിക ആനന്ദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചെന്നൈയില്‍ വെച്ച്‌ ശനിയാഴ്ച നടന്ന അപകടത്തില്‍ കാറിടിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് ഗുരുതരമായി പരിക്കേക്കുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

റോഡരികില്‍ ഇരുചക്രവാഹനത്തില്‍ നില്‍ക്കുകയായിരുന്ന ഭരതിനെ നിയന്ത്രണം വിട്ടെത്തിയ യാക്ഷികയുടെ കാര്‍ ഇടിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയതോടെ യഷിക സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് താരം. അപകടം നടന്നതിന് പിന്നാലെ താന്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടില്ലെന്നും ഡ്രൈവറിനെയും മറ്റു യാത്രക്കാരെയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതുവരെ സംഭവസ്ഥലത്ത് താനുണ്ടായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെ താരം വ്യക്തമാക്കി.

തന്റെ പേര് മോശമാക്കാനും ശ്രദ്ധകിട്ടാന്‍ വേണ്ടിയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു പറഞ്ഞ യഷിക സത്യം തെളിയിക്കാന്‍ അടുത്തുള്ള ഏതെങ്കിലും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും തനിക്ക് അപകടത്തില്‍ പങ്കൊന്നുമില്ലെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും യാഷിക കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button