GeneralLatest NewsTV Shows

മത്സരാര്‍ത്ഥികള്‍ കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍; മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും കിടക്ക പങ്കിടാന്‍ പാടില്ലെന്ന് വിമര്‍ശനം

ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍

വ്യത്യസ്തരായ പതിനാറുപേര്‍ നൂറു ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീടിനുള്ളില്‍ കഴിയുന്ന ബിഗ്‌ ബോസ് ഷോ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസിനെതിരേ വര്‍ഗീയ പ്രചരണം. ഷോയിലെ ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഷോ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്ത് വന്നത്.

READ ALSO:അച്ഛന്റെ രണ്ടാം വിവാഹത്തിന് മകൾക്ക് അമ്മ നൽകിയ സമ്മാനം ; തുറന്ന് പറഞ്ഞ് സാറ അലിഖാൻ

ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് മുസ്ലീം പുരുഷനും ഹിന്ദു വനിതയും കിടയ്ക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്നും ഷോ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധിപേര്‍ രംഗത്തെത്തി.എന്നാല്‍ ഈ ചിത്രം മാഹിറ ശര്‍മയുടെയും അസീം റിയാസിന്റേതുമല്ല.

ബിഗ് ബോസ് സീസന്‍ 9 ലേ മത്സരാര്‍ത്ഥികളായ സൂയാഷ് റായിയുടെയും കിഷ്‌വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു ഈ ചിത്രങ്ങള്‍. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരായി.

shortlink

Related Articles

Post Your Comments


Back to top button