GeneralKollywoodLatest News

ലൊക്കേഷനില്‍ വച്ച്‌ ഹൃദയാഘാതം; പ്രമുഖ നടന്‍ അന്തരിച്ചു

ശക്തി ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുമുളിയില്‍ ഉദായിരുന്ന കൃഷ്ണമൂര്‍ത്തി

ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച്‌ ഉണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച നടന്‍ അന്തരിച്ചു. പ്രമുഖ തമിഴ് ഹാസ്യതാരം കൃഷ്ണമൂര്‍ത്തി (മാനേജര്‍ കൃഷ്ണമൂര്‍ത്തി)യാണ് ഇന്ന് പുലര്‍ച്ചെ വിടപറഞ്ഞത്. കുമളിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

ശക്തി ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുമുളിയില്‍ ഉദായിരുന്ന കൃഷ്ണമൂര്‍ത്തിയ്ക്ക് പുലര്‍ച്ചെ ഹൃദയാഘാതം സംഭവിച്ചു. അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലരയോടെയായിരുന്നു അന്ത്യം.

പ്രൊഡക്ഷന്‍ കണ്‍ട്രോളറായി മുന്പ് ജോലി ചെയ്തിരുന്നതിനാല്‍ മാനേജര്‍ കൃഷ്ണമൂര്‍ത്തി എന്നാണ് അദ്ദേഹം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷ്‌കാരന്‍, റോജാ കൂട്ടം ഫ്രണ്ട്‌സ്, നാന്‍ കടവുള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button