CinemaGeneralLatest NewsNEWS

രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതിമാര്‍; ആശംസകളുമായി നടന്‍ റാണ

2017 ഒക്ടോബർ 6 നാണ് ഇരുവരും വിവാഹിതരായത്.

തെന്നിന്ത്യന്‍ സിനിമയിലെ ക്യൂട്ട് താര ദമ്പതിമാരാണ് നടൻ നാഗചൈതന്യയും നടി സാമന്തയും.ഇപ്പോഴിതാ വിവാഹ ജീവിതത്തിലെ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുകയാണ് ഈ താര ദമ്പതികൾ. ഇരുവർക്കും ആശംസ നേർന്ന് നടൻ റാണ ദഗുബട്ടിയും രംഗത്തെത്തിയിട്ടുണ്ട്. 2017 ഒക്ടോബർ 6 നാണ് ഇരുവരും വിവാഹിതരായത്.

തന്റെ ഏറ്റവും പ്രിയപ്പെട്ടവർക്ക് വിവാഹ വാർഷിക ആശംസ നേരുന്നു. നല്ലൊരു വർഷ ഉണ്ടാകട്ടെ എന്നും റാണ കുറിച്ചു. നാഗ ചൈതന്യയുടേയു സാമന്തയുടേയു വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു റാണയുടെ ആശംസ പോസ്റ്റ്. താരങ്ങൾക്ക് വിവാഹ ആശംസകൾ നേർന്ന് കോളിവുഡും പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. വിവാഹത്തിനു ശേഷവും അഭിനയത്തിൽ സമാന്ത സജീവമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button