BollywoodCinemaGeneralLatest NewsNEWS

ബോളിവുഡിലേക്ക് തിരിച്ചുവരാനൊരുങ്ങി കിങ് ഖാൻ

സീറോയ്ക്ക് ശേഷം താരത്തിന്റെ ചിത്രങ്ങളൊന്നും തന്നെ പ്രദർശനത്തിനെത്തിയിരുന്നില്ല.

ഇന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിലെ കിങ് ഖാൻ. എന്നാൽ കുറച്ചു നാളുകളായി ഷാരൂഖ് ഖാൻ ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആനന്ദ് എൽ റായ് യുടെ സീറോയ്ക്ക് ശേഷം താരത്തിന്റെ ചിത്രങ്ങളൊന്നും തന്നെ പ്രദർശനത്തിനെത്തിയിരുന്നില്ല. ഇപ്പോഴിത താരം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

കിങ് ഖാൻ തന്നെയാണ് തന്റയെ മടങ്ങി വരവിനെ കുറിച്ച് വെളിപ്പെടുത്തിരിക്കുന്നത്. തിരക്കഥകൾ കേട്ടുവെന്നും ഈ മാസമോ അല്ലെങ്കിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ ചിത്രങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും താരം പറഞ്ഞു. മുംബൈയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു തന്റെ പുതിയ സിനിമകളെ കുറിച്ച് താരം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button