CinemaGeneralLatest NewsMollywoodNEWS

ലൂക്കയിലെ ലിപ് ലോക്ക് രംഗം ഡിവിഡിയില്‍ കട്ട് ചെയ്യപ്പെട്ടു ; പരാതിയുമായി സംവിധായകന്‍ അരുണ്‍ ബോസ്

സെന്‍സര്‍ ബോര്‍ഡ് പോലും മുറിച്ചുമാറ്റരുതെന്ന് പറഞ്ഞ രംഗമാണ് ഡിവിഡി കമ്പനി കട്ട് ചെയ്തിരിക്കുന്നത്.

ടൊവീനോ തോമസിന് നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്‌ത ചിത്രമാണ് ‘ലൂക്ക’. അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവീനോയുടെ കരിയറിലെ വ്യത്യസ്തതയുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ‘ലൂക്ക’യെന്ന സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റ്. ഇപ്പോഴിതാ ചിത്രത്തിന്റയെ ഡിവിഡിയില്‍ തന്റെ കണ്‍സേണ്‍ ഇല്ലാതെ ഒരു പ്രധാന രംഗം മുറിച്ചുമാറ്റപ്പെട്ടിരിക്കുകയാണെന്ന പരാതിയുമായി എത്തിരിക്കുകയാണ് ചിത്രത്തിന്റയെ സംവിധായകൻ.  നായികാനായകന്മാര്‍ക്കിടയിലുള്ള ഒരു ലിപ് ലോക്ക് രംഗമാണ് ഇത്തരത്തില്‍ മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് പോലും മുറിച്ചുമാറ്റരുതെന്ന് പറഞ്ഞ രംഗമാണ് ഡിവിഡി കമ്പനി കട്ട് ചെയ്തിരിക്കുന്നതെന്നും അരുണ്‍ ബോസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം……………………………………

ഒരു ഡയറക്ടർ എന്ന നിലക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പങ്കുവെക്കാനും, പ്രസക്തം എന്ന് നിങ്ങൾക്കു തോന്നുന്നു എങ്കിൽ അതെ പറ്റി ചിന്തിക്കുവാനും വേണ്ടി ആണ് ഞാൻ ഏതു എഴുതുന്നത്. ലൂക്ക എന്ന ചിത്രം തിയറ്ററിൽ തന്നെ കണ്ട ഒരു നല്ല ശതമാനം പ്രേക്ഷകർ ഇവിടെ ഉണ്ടെന്നു അറിയാം. നന്ദി. സിനിമ ഇറങ്ങി അതിന്റെ നൂറു ദിവസം പിന്നിടുക ആണ്. ഇപ്പോൾ അതിന്റെ ഡിവിഡി യുഉം ഇറങ്ങി ഇരിക്കുന്നു. ഞാനും അത് കണ്ടു. കണ്ട ഉടനെ തെന്നെ അതിറക്കിയ കമ്പനിയുമായി സംസാരിച്ചു. അതിൽ ഒരു സീനിന്റെ ചില ഭാഗങ്ങൾ കട്ട് ചെയ്തിരിക്കുന്നു. അതില്ലെങ്കിൽ എന്താണ് പ്രശ്നം. പ്രശ്നം അല്ലെങ്കിൽ ഒരു കോൺട്രോവോർസി ആയോ, ഗിമ്മിക് ആയോ പണ്ടേക്കു പണ്ടേ വാർത്തകളിലും റിവ്യൂ കളിലും നിറഞ്ഞേനേ. ഒരു പക്ഷെ അത് സിനിമ യുടെ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയേനെ. പക്ഷെ ലുക്ക പ്രേക്ഷകർ സ്വീകരിച്ച രീതിയിൽ ഞങ്ങൾ എല്ലാവരും തൃപ്തർ ആയിരുന്നു എന്നതാണ് സത്യം. കുടുംബപ്രേക്ഷകർ ഉണ്ടായിരുന്നു, റിപീറ്റഡ് ഓടിയൻസ് ഉണ്ടായിരുന്നു. ലുക്കയിലെ ലിവിങ് ടുഗെതർഉം, ചുംബന രംഗവും, രണ്ടുപേരുടെയും അപ്രസക്തമായ ജാതിയോ മതമോ പശ്ചാത്തലമോ, സൊസൈറ്റിയോടുള്ള സമീപനമോ, ബൊഹീമിയൻ ലൈഫ്ഓ, ഒന്നും ആന്റിസോഷ്യൽ ആയി മലയാളി സമൂഹം വിലയിരുത്തിയിട്ടില്ല. ലുക്കയും നിഹാരികയും ഒരുമിച്ചു ഉറങ്ങി എഴുന്നേറ്റ ശേഷം ആണ് അവർ പരസ്പരം പ്രണയത്തിൽ ആണ് എന്ന് അവർ തിരിച്ചറിയുന്നത് തന്നെ. ‘കല്യാണം, എന്തിനാ, ചുമ്മാ നാട്ടുകാരെ ബോധ്യപ്പെടുത്താൻ’ എന്ന് പറയുന്ന ലൂക്ക യും ഉണ്ട്. അതൊന്നും ആരും ചോദ്യം ചെയ്യാതിരുന്ന സാഹചര്യത്തിൽ, അതിനെ ആസ്വദിച്ചു മനസ്സിൽ ഏറ്റിയ സാഹചര്യത്തിൽ, ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കിൽ, അതിനെ അപൂർണമായ രൂപത്തിൽ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയിൽ വിഷമം ഉണ്ട്. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ അത് നിർജീവമാണ്‌, സിനിമയും.

shortlink

Post Your Comments


Back to top button