CinemaGeneralLatest NewsMollywoodNEWS

നരേന് ജന്മദിനശംസകൾ നേർന്ന് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോന്‍

ഓടിയന്റെ സെറ്റിൽ എത്തിയ നരേനോട് എനിക്ക് വ്യക്തിപരമായി ഒരു വലിയ സൗഹൃദം ഉണ്ടായി

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധയനായ നടനാണ് ‘നരേൻ’. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സഹനടനായാണ്‌ അഭിനയം തുടങ്ങിയത്‌. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി.

അദ്ദേഹത്തിന്റയെ ജന്മദിനമായ ഇന്ന് പിറന്നാളാശംസ നേര്‍‍ന്ന് എത്തിയിരിക്കുകയാണ് സംവിധായകനായ വി എ ശ്രീകുമാര്‍ മേനോന്‍. ഒടിയൻ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ ഈ കാര്യങ്ങൾ പറയുന്നത്.

നരേനെ ഞാൻ മുമ്പ് കണ്ടിട്ടൊ സംസാരിച്ചിട്ടൊ ഉണ്ടായിരുന്നുല്ല.. പക്ഷെ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിന് ഏറ്റവും അനിയോജ്യൻ നരേൻ ആണെന്ന് എനിക്ക് തോന്നി. അതുപ്രകാരം ആൻറെണിയോടും ലാലേട്ടനോടും ഞാൻ സംസാരിച്ച ശേഷം നരേനെ വിളിച്ചു. നരേൻ നായക വേഷം മാത്രം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു. ഞാൻ നരേനോട് ഫോണിലൂടെത്തന്നെ പ്രകാശ് എന്ന കഥാപാത്രം വിവരിച്ചുകൊടുത്തു. എല്ലാ സീനുകളും ലാലേട്ടൻ, മഞ്ജു, പ്രകാശ് രാജ് തുടങ്ങിയവരുമായുള്ള കോമ്പിനേഷൻ സീനുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ മൂന്നുപേരുമായി അഭിനയിക്കാനുള്ള അവസരമായിരുന്നു എന്ന് മനസിലാക്കികൊണ്ടുതന്നെ നരേൻ അത് പൂർണ്ണമായി ഉൾകൊണ്ട് അഭിനയിച്ചു. അഭിപ്രായത്തിൽ പ്രകാശൻ എന്ന കഥാപാത്രം നരേൻറെ ജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നുതന്നെയാണ്.

പ്രകാശിന്റെ കഥാപാത്രങ്ങൾ എട്ടോ പത്തോ സീനുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു എങ്കിലും സിനിമയിൽ ഉടനീളം പ്രകാശിന്റെ റഫറൻസുകളാണ്.. പ്രകാശന്റെ മരണമാണ് കഥയെ വഴിതിരിച്ചു വിടുന്നതും. മികച്ച റോളുകൾ എന്നത് കൂടുതൽ സീനുകൾ ഉള്ള റോൾ അല്ല എന്നും, ശക്തമായ സാനിധ്യം ഉള്ള റോളുക്കൾ ആണ് എന്നുള്ള തിരിച്ചറിവോടെ ഓടിയന്റെ സെറ്റിൽ എത്തിയ നരേനോട് എനിക്ക് വ്യക്തിപരമായി ഒരു വലിയ സൗഹൃദം ഉണ്ടാവുകയും അത് വളരുകയും ചെയ്തു.

ഈ ജന്മദിനത്തിൽ
നരേന് എല്ലാ വിധ ഭാവുകങ്ങളും,
ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

നരേൻ എന്നുള്ള നടൻ അർഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ
ഇപ്പോഴും യാത്ര തുടരുന്ന എന്റെ സുഹൃത്തിനു ആഗ്രഹിക്കുന്ന സ്ഥാനം ഉടൻ കൈവരികാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button