GeneralLatest NewsTollywood

അമിത ഗ്ലാമർ രംഗങ്ങളുമായി ബ്യൂട്ടിഫുള്‍; വിമര്‍ശനവുമായി ആരാധകര്‍

പാർത് സുരിയും നൈനാ ഗാംഗുലിയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

അമിത ഗ്ലാമർ രംഗങ്ങളുമായി തെന്നിന്ത്യന്‍ യുവതാരങ്ങള്‍ അണിനിരക്കുന്ന ബ്യൂട്ടിഫുള്‍. രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ബ്യൂട്ടിഫുളിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിനു ഇരയാകുന്നു. അഗസ്ത്യ മഞ്ജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലർ ട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ പറഞ്ഞു

പാർത് സുരിയും നൈനാ ഗാംഗുലിയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. അമിതമായ ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ കാണാം. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിനു നേരെ വിമർശനവും ഉയരുന്നുണ്ട്. ആർജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നും ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നും വിമർശകർ പറയുന്നു.

shortlink

Post Your Comments


Back to top button