CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റയും സകല റെക്കോര്‍ഡുകളും ഭേദിച്ച് ദുല്‍ഖര്‍ സല്‍മാന്‍

പല ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയി തുടങ്ങിയതോടെ ദുല്‍ഖറിന്റയെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു.

മലയാള സിനിമയിലെ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡിലടക്കം നായകനായി അഭിനയിച്ച  ദുല്‍ഖര്‍ ഇനി ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ്. ഇതോടെ കേരളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത പിന്തുണയാണ് ദുല്‍ഖറിന് ലഭിച്ചത്.

ഇപ്പോഴിതാ തന്റെ പേരില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍. പല ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയി തുടങ്ങിയതോടെ ദുല്‍ഖറിന്റയെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദുല്‍ഖറിപ്പോള്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നെന്നാണ് അറിയുന്നത്.

ഫേസ്ബുക്ക്, ട്വിറ്റര്‍ ഫ്‌ളാറ്റ് ഫോമുകളില്‍ ലഭിക്കുന്നതിനെക്കാള്‍ പിന്തുണയാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. നിലവില്‍ നാല് മില്യണ്‍ ആളുകളാണ് ദുല്‍ഖറിനെ ഫോളോ ചെയ്യുന്നത്. മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനെ യുവതാരങ്ങളായ പൃഥ്വിരാജിനോ പോലുമില്ലാത്ത ഫാന്‍ ബലമാണ് സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനുള്ളത്. നേരത്തെ പ്രിയ പ്രകാശ് വാര്യരാണ് മലയാളത്തില്‍ ഏറ്റവുമധികം ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സുള്ള നടി. 7.4 മില്യണ്‍ ആളുകളാണ് പ്രിയ വാര്യരെ ഫോളോ ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button