BollywoodCinemaGeneralLatest NewsNEWS

എന്ത് കൊണ്ട് അവരോട് ചോദിക്കുന്നില്ല ; മീടൂ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി ദീപിക പദുകോൺ

എല്ലാ മേഖലയിലും സ്ത്രീകൾക്ക് നേരെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം നടക്കുന്നുണ്ട്

ഇന്ത്യൻ സിനിമയിലെ വൻ ചർച്ച വിഷയമായിരുന്നു മീടു വെളിപ്പെടുത്തൽ. നടി തനുശ്രീ ദത്തയാണ് സഹതാരത്തിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് വലിയ  ചർച്ച വിഷയമായപ്പോൾ തൊട്ടു പിന്നാലെയാണ് മറ്റ് താരങ്ങളും സിനിമയിലെ അണിയറ പ്രവർത്തകരും
തങ്ങൾ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ മീടൂ എക്സ്പീരിയൻസിനെ കുറിച്ച് നടി ദീപിക പദുകോണും വെളിപ്പെടുത്തിരിക്കുകയാണ്.  ബോളിവുഡിൽ നിന്നുളള മീടൂ എക്സ്പീരിയൻസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

എന്ത് കൊണ്ട് നടിമാരോട് മാത്രം ഇത്തരത്തിലുളള ചോദ്യം ചോദിക്കുന്നു. ക്രിക്കറ്റിലേയോ സ്പോർട്സ് മേഖലയിൽ ജോലി ചെയ്യുന്ന വനിതകളോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നില്ല. എന്നാൽ സിനിമ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോട് മാത്രമാണ് ഇത്തരത്തിലുള്ള ചോദ്യം ഉയർന്നു വരുന്നത്. ഇതിനുള്ള കാരണം എന്താണ്? നടി ചോദിക്കുന്നുണ്ട്.

തന്റെ കാഴ്ചപ്പാടിൽ സിനിമയിൽ മാത്രമല്ല സ്ത്രീകൾ അപമാനിക്കപ്പെടുന്നത്. എല്ലാ മേഖലയിലും സ്ത്രീകൾക്ക് നേരെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം നടക്കുന്നുണ്ട്. മീടൂ പോലുള്ള ഇത്തരത്തിലുള്ള മൂവ്മെന്റുകൾ അംഗീകരിക്കണ്ടതും ബഹുമാനിക്കേണ്ടതുമാണ്. താൻ ഇതിനെ അങ്ങയറ്റം ബഹുമാനിക്കുന്നുണ്ടെന്നും ദീപിക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button