CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രം: സൂചന നല്‍കി മലയാളത്തിന്‍റെ ഹിറ്റ് സംവിധായകന്‍!

ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്

മലയാളത്തിലെ ചില പ്രമുഖ സംവിധാകര്‍ക്കൊപ്പം മോഹന്‍ലാല്‍ വര്‍ക്ക് ചെയ്തിട്ടില്ല. അവരില്‍ പ്രധാനിയാണ്‌ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനയന്‍. വിനയന്‍ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്, അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ മോഹന്‍ലാല്‍ പ്രോജക്റ്റ് കാണുകയുള്ളൂവെന്നും മോഹന്‍ലാല്‍ ബറോസ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് കൊണ്ടാണ് തന്റെ സിനിമ ഇത്രയും വൈകുന്നതെന്നും വിനയന്‍ പ്രേക്ഷകരെ അറിയിച്ചു.

മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹൊറര്‍ ചിത്രമായ ആകാശ ഗംഗയുടെ രണ്ടാം ഭാഗമാണ് വിനയന്‍ ഒടുവിലായി പൂര്‍ത്തികരിച്ച ചിത്രം, വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോഴാണ് മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയെക്കുറിച്ചും വിനയന്‍ തുറന്നു പറഞ്ഞത്.

വിനയന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

“ആകാശഗംഗ 2” നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു… ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന “ആകാശഗംഗ2” വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..
നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ
ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന്
എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button