CinemaGeneralLatest NewsMollywoodNEWS

മുകേഷിനെയും ഉര്‍വശിയെയും യുവതലമുറ കണ്ടുപഠിക്കണമെന്ന്; സംവിധായകൻ ഒമര്‍ ലുലു

അവര്‍ ചെയ്യുന്ന മര്യാദയും മാന്യതയും കൊണ്ട് തന്നെയാണ് ഇത്രയും കാലം അവര്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നത്

മലയാള സിനിയിലെ യുവ സംവിധായകരിലെരാളാണ് ഒമര്‍ ലുലു. തന്റയെ പുതിയ ചിത്രമായ ധമാക്കയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിൽ യുവതലമുറ കണ്ടുപഠിക്കേണ്ട സീനിയര്‍ താരങ്ങളെ കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് സംവിധായകൻ. മുകേഷിനെയും ഉര്‍വശിയെയും യുവതലമുറ കണ്ടുപഠിക്കണമെന്നും മാന്യതയും മര്യാദയും കൊണ്ടാണ് അവര്‍ ഇന്നും ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നതെന്നും ഒമര്‍ ലുലു പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ഒമര്‍ ലുലു ഈ കാര്യങ്ങളെ കുറിച്ച് പറയുന്നത്.

‘പെട്ടെന്നൊരു പ്രശസ്തി ലഭിച്ചപ്പോള്‍ എങ്ങനെ അതിനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് അറിയാതെ പോയി, അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ സ്റ്റാര്‍ഡം മാനേജ് ചെയ്യുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് ധമാക്ക എന്ന സിനിമയില്‍ വലിയ ഒരു എക്‌സ്പീരിയന്‍സ് തന്നെയാണ് കിട്ടിയത്. ഉര്‍വശി ചേച്ചിയും മുകേഷ് ചേട്ടനും 35 വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉള്ളവരാണ്. ഏകദേശം എന്റെ പ്രായമുണ്ട് അതിന്. ഉര്‍വശി ചേച്ചി മുകേഷേട്ടന്‍ ഇവരൊക്കെ ഷൂട്ടിംഗ് കഴിഞ്ഞ് എന്നെ കണ്ടു യാത്ര പറഞ്ഞിട്ടാണ് പോകാറുള്ളത്.

മോനേ നാളെ കാണാം എന്നു പോകുന്ന അവര്‍ രാവിലെ കാണുമ്പോള്‍ ഗുഡ്‌മോണിംഗ് എന്നൊക്കെ പറഞ്ഞു പെരുമാറും. അവര്‍ ചെയ്യുന്ന മര്യാദയും മാന്യതയും കൊണ്ട് തന്നെയാണ് ഇത്രയും കാലം അവര്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നത്. അപ്പോള്‍ അവരില്‍ നിന്നൊക്കെ കുറെ പഠിക്കാനുണ്ട് ഒമർ ലുലു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button